CrimeEditors PicksFeaturedIndiaLatest NewsMost Popular Newssocial mediaviral newsviral story

മൂന്ന് മാസം ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ നിലത്തിട്ടു ചവിട്ടികൂട്ടി..,മുൻ ഗ്രാമമുഖ്യനും ഭാര്യയും അറസ്റ്റിലായി.

മുംബൈ/ മൂന്ന് മാസം ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ പ്രതികൾ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവത്തിൽ, ഗർഭിണിയായ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ നിലത്തിട്ട് മർദിച്ച മുൻ ഗ്രാമമുഖ്യനും ഭാര്യയും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പൽസാവാഡോ സ്വദേശികളായ രാമചന്ദ്ര ജംഗർ, ഭാര്യ പ്രതിഭ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വനിത ഫോറസ്റ്റ് ഗാർഡ് സിന്ധു സനാപിനെ രാമചന്ദ്രയും പ്രതിഭയും ക്രൂരമായി മർദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വിരലായിരുന്നത്. കടുവ സെൻസസിൻ്റെ ഭാഗമായി പ്രദേശത്ത് എത്തിയ സിന്ധു സനാപിനെ, രാമചന്ദ്ര ഉൾപ്പടെയുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഫോറസ്റ്റ് ഗാർഡ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ സെൻസസ് നടന്നിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് രാമചന്ദ്രയും കൂട്ടാളികളും എത്തുകയാണ് ഉണ്ടായത്. സംഭവദിവസം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സിന്ധുവിനെ രാമചന്ദ്ര ആക്രമിക്കുകയായിരുന്നു.

ബുധനാഴ്ച പണം ആവശ്യപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ പ്രതികൾ സിന്ധുവിനെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ മഹാരാഷ്ട്ര വനിത കമ്മിഷൻ വിഷയത്തിൽ ഇടപ്പെട്ടു. പ്രതികൾക്കെതിരെ കർശനന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രുപാലി ചകംഗര്‍ സത്താറ പോലീസിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.

വനിത കമ്മിഷൻ വിഷയത്തിൽ ഇടപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്ര വനം – പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയും രംഗത്ത് വന്നു. ഇതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വനിതാ ഫോറസ്റ്റ് ഗാർഡ് സിന്ധു സനാപിനെയും ഭർത്താവ് സൂര്യാജിയെയും മർദിച്ചതിന് പൽസാവാഡോ മുൻ സർപഞ്ച്, ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി തലവൻ രാമചന്ദ്ര ജങ്കർ, ഭാര്യ പ്രതിഭാ ജങ്കർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സത്താറ പോലീസ് അഡീഷണൽ സൂപ്രണ്ട് അജിത് ബൊറാഡെ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

 

Back to top button