CrimedeathEditors PicksFeaturedLatest NewsMost Popular NewsRelationshipsocial mediaviral newsviral story

സഹോദരനെ മർദ്ദിച്ച ഭർത്താവിനെ യുവതി കഴുത്ത് ഞെരിച്ച് കൊന്നു.

സഹോദരനെ മർദ്ദിച്ച മദ്യപാനിയായ ഭർത്താവിനെ സഹോദരന്‍റെ സഹായത്തോടെ യുവതി കഴുത്ത് ഞെരിച്ച് കൊന്നു. ഭർത്താവ് യുവതിയെയും സഹോദരനെയും മർദ്ദിച്ചതിനെ ത്തുടർന്നുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. മുംബൈയിലെ താനെ ഭീവണ്ടിയിൽ ദമ്പതികൾ താമസിക്കുന്ന കാൽഹർ മേഖലയിലുള്ള വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.

സഞ്ജയ് പാഗി എന്ന മുപ്പത്തിയെട്ടുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ സവിത സഞ്ജയ് പാഗി (35), സഹോദരൻ അക്ഷയ് കാലങ് (32) എന്നിവരെ നിസാംപുര പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സവിതയെ ഭർത്താവ് സഞ്ജയ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നതായി ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

സവിതയുടെ സഹോദരൻ പതിവായി വീട്ടിൽ സന്ദർശനം നടത്താറുമുണ്ടായിരുന്നു. ഞായറാഴ്ച സവിതയുടെ വീട്ടിൽ എത്തുമ്പോൾ സഞ്ജയ് പാഗി സഹോദരിയെ മർദ്ദിക്കുന്നതാണ് അക്ഷയ് കാണുന്നത്. അക്ഷയ് സഹോദരിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു. പക്ഷേ, ശ്രമം വിജയിച്ചില്ലെന്ന് മാത്രമല്ല, സഹോദരീഭർത്താവ് യുവാവിനെയും മർദ്ദിക്കുകയുണ്ടായി. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സവിതയും സഹോദരനും ചേർന്ന് സഞ്ജയെ കൊലപ്പെടുത്തുകയായിരുന്നു.

സഹോദരനെ ഭർത്താവ് ആക്രമിക്കുന്നത് കണ്ട സവിതയുടെ ദേഷ്യത്തിൽ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് സഹോദരൻ സവിതയെ സഹായിക്കുകയുണ്ടായി. അയൽക്കാർ പോലീസിനെ വിളിച്ചു വരുത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തെന്നും ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസ് പറയുന്നു.

Back to top button