Editors PicksFeaturedKeralaLatest NewsMost Popular NewsSpecial Story

സ്ത്രീമുന്നേറ്റം സൗഹൃദത്തിലൂടെ..

റാണി ജയ് കിഷൻ

സ്മാർത്തവിചാരം കൊല്ലങ്ങൾ പിന്നിടുമ്പോഴും പ്രതികൂലസാഹചര്യങ്ങളിൽ പകച്ച്നിൽ ക്കുന്ന സ്ത്രീകൾ തുലോം വിരളമെന്നു പറയാം. ഇന്ന് സ്ത്രീശാക്തീകരണ ത്തെക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ മാത്രമല്ല നേരിൽ കണ്ടറിയാനും നമുക്ക് ചുറ്റും എത്ര ഉദാഹരണങ്ങൾ . സ്ത്രീകൾക്ക് മാത്രമല്ല സമൂഹത്തിന് മൊത്തത്തിൽ ഉണർവ്വും ഊർജ്ജവും പകരാൻ പോന്ന യാഥാർത്ഥ്യം തന്നെയാണിത്.

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരാണ് ലിംഗ വിവേചനത്തിന്റെ ദുരിതമനുഭവിക്കുന്നതെങ്കിലും ബുദ്ധി പരമായ ശക്തി വേണ്ടിടത്ത് ഇത് നടപ്പാക്കാനാവില്ല എന്നത് ശ്രദ്ധേയമായ മറ്റൊരു സംഗതിയാണ്. പുതിയ സാങ്കേതിക വിദ്യകളും മറ്റും വന്നതോടെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് മിക്ക രംഗങ്ങളിലും തുല്യത കൈവന്നിരി ക്കുന്നു. ആൺമേൽ കോയ്മ നടമാടിയിരുന്ന പല തൊഴിലിടങ്ങളിലും സ്ത്രീകൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ലിബറൽ സമൂഹങ്ങളിലാകെ സംഭവിച്ച പ്രധാന കാര്യങ്ങളിലൊന്ന് വനിതകളുടെ ജോലി സ്ഥലത്തെ മുന്നേറ്റമാണ്.

ഐ ടി രംഗത്ത് ഭൂമിപക്ഷം പെണ്ണുങ്ങൾ ജോലി ചെയ്യുന്ന കമ്പനികളുണ്ട്. ഏറെ നയപരമായി കാര്യങ്ങൾ ചെയ്യാൻ മിക്ക സ്ത്രീകൾക്കുമുള്ള കഴിവാണിതിനടിസ്ഥാനം. എല്ലാവരെയും ഒരുമിപ്പിച്ച് സഹകരണ മനോഭാവത്തോടെ മുന്നോട്ടു കൊണ്ടുപോകുവാനും സ്ത്രീകൾക്ക് പ്രത്യേകിച്ചൊരു കഴിവ് തന്നെയുണ്ട്. അബലകളെന്നു കളിയാക്കുന്നവർക്കു തന്നെ സ്ത്രീകളുടെ മന:ശക്തി പലപ്പോഴും കടമെടുക്കേണ്ടിവരാറുണ്ടെന്നത് മറ്റൊരു രസകരമായ വസ്തുതയാണ്.

സ്ത്രീ പുരുഷ തുല്യതയെ കൊഞ്ഞനം കാട്ടുന്ന ശരീര ധർമ്മമായി ഗർഭധാരണത്തെയും പ്രസവത്തെയും നോക്കിക്കാണുന്നവരുണ്ട്. എന്നിരുന്നാലും സ്ത്രീകൾ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറി കഴിഞ്ഞു. സ്ത്രീകളോടുള്ള മനോഭാവത്തിലും മാറ്റങ്ങൾ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകൾക്കു കൈവന്ന മാറ്റത്തിൽ ഏറിയപങ്കും വഹിക്കുന്നത് കുടുംബശ്രീ പ്രസ്ഥാനമാണ്. അയൽ കൂട്ടങ്ങളിലൂടെ സ്ത്രീകൾക്ക് സ്വന്തമായ വരുമാനമുണ്ടാകുന്നു അതുപോലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വ ഗുണം വർദ്ധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. സ്വയം പര്യാപ്തമായ ഇന്നത്തെ സ്ത്രീമുന്നേറ്റത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി കുടുംബശ്രീ മാറി കഴിഞ്ഞു. എന്നിരുന്നാലും സ്ത്രീമുന്നേറ്റത്തിൽ ഇനിയും നാം ബഹുദൂരം സഞ്ചരിക്കേണ്ടിയിരുന്നു.

സാമൂഹിക തലത്തിലും വ്യക്തിതലത്തിലും ശാക്തീകരണം നേടണം, രഷ്ട്രീയ, സാമ്പത്തിക, ബുദ്ധി പരമായ , സാംസ്കാരികതലങ്ങളിൽ സ്ത്രീകൾ ശക്തിയാർജ്ജിക്കണം, നീതിക്കുവേണ്ടി പോരാടുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും സ്ത്രീകൾ ശക്തരാകണമെങ്കിൽ ഭരണഘടനാപരവും നിയമപരവുമായ തുല്യത കൈവരണം. ഇവസ്ത്രീയുടെ മൗലികാവകാ ശമാണ്. സ്വയം സഹായ സംഘങ്ങൾ ഗ്രാമീണ വനിതകളെ സംബന്ധിച്ചു വലിയൊരു അനുഗ്രഹമാണ്. ഇത് സ്ത്രീകളുടെ വരുമാനത്തിനൊപ്പം അവരുടെ സാമൂഹിക നിലയും ഉയർത്തുന്നു.

പരസ്പരം മനസിലാക്കിയാൽ നമുക്ക് ഓരോരുത്തർക്കും മനോഹരമായ ജീവിതം ,കുടുംബം, സൗഹൃദങ്ങൾ എല്ലാം കെട്ടിപ്പടുക്കാം. നിബന്ധനകളില്ലാത്ത സ്നേഹം അതിമധുരമാണ് ഒരു സ്ത്രീയാണെന്നതിൽ നമുക്ക് അഭിമാനിക്കാം.

Back to top button